
തിരുവാമ്പാടി ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനമായ മാർച്ച് 27 ന് വിവിധ പരിപാടികൾ അരങ്ങേറും. തിങ്കൾ വൈകിട്ട് 5 മണിക്ക് ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടികൾ നടക്കുക. ഡോ ജെയിംസ് പോൾ ലോക നാടകദിന സന്ദേശം നൽകും . തുടർന്ന് കാസർകോട് ജ്വാലാ തീയ്യേറ്റേഴ്സിന്റെ ബാവുൾ ഏക പാത്ര നാടകം അവതരിപ്പിക്കും. പയ്യോളി ശശിയുടെ നേതൃത്വത്തിൽ നാടക ഗാനങ്ങളും ആലപിക്കപ്പെടും. ഇതാദ്യമായാണ് ഒരു കുടിയേറ്റ ഗ്രാമത്തിൽ ലോക നാടകദിനത്തിനോടനുബന്ധിച്ച് പരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്.



