INFORMATIONLOCAL NEWS

കോഴിക്കോട് ജില്ലയിൽ ഇന്ന് (06-02-2023); അറിയാൻ

പ്രവാസികൾക്ക് വായ്പ മേള

കോഴിക്കോട് ∙ വിദേശത്തു നിന്ന് തിരിച്ചുവന്ന പ്രവാസി മലയാളികൾക്കായി നോർക്കയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് കോഴിക്കോട്ട് 9,10 തീയതികളിൽ വായ്പ മേള സംഘടിപ്പിക്കുന്നു. 8004253939

തുല്യതാ കോഴ്സ്റജിസ്ട്രേഷൻ

കോഴിക്കോട് ∙ പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിലേക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിലേക്കും ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ അപേക്ഷിക്കാം. 04952370053

ലൈസൻസ് പുതുക്കാം

കോഴിക്കോട് ∙ ജില്ലയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കാലാവധി കഴിഞ്ഞ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ നടപടികൾ തുടങ്ങി. അപേക്ഷ 9 വരെ സ്വീകരിക്കും. 0495 2950002

കരാർ നിയമനം: കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഇസിജി ടെക്നിഷ്യനെ നിയമിക്കുന്നു. 18 വയസ്സിനും 36 നുമിടയിലുളള ഉദ്യോഗാർഥികൾ ഇന്നു രാവിലെ 11 നു മെഡിക്കൽ കോളജ് എച്ച്ഡിഎസ് ഓഫിസിൽ എത്തണം.

റെയ്ൻ ഗാർഡിങ്

കൂടരഞ്ഞി ∙ റബർ ബോർഡ് സബ്സിഡിയോടെ വിതരണം ചെയ്യുന്ന റെയ്ൻ ഗാർഡിങ് സാമഗ്രികൾ ആവശ്യമുള്ളവർ കൂടരഞ്ഞി ആർപിഎസ് ഓഫിസിൽ നാളേയ്ക്കകം റജിസ്റ്റർ ചെയ്യണം. 9495 29 3261

തെരു ഗണപതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം 21 മുതൽ

വടകര ∙ മേപ്പയിൽ തെരു ഗണപതി–ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 21 മുതൽ 25 വരെ നടക്കും. 19നു 8 മുതൽ ഭഗവതി ക്ഷേത്രത്തിൽ കലവറ നിറയ്ക്കലും ഉണ്ടാകും. 21നു രാവിലെ 11 മുതൽ 3 വരെ അന്നദാനം. 21നു വൈകിട്ട് 5നു കൊടിയേറ്റം. രാത്രി 7ന് അങ്കണവാടി കുട്ടികളുടെ കലാപരിപാടികളും 8ന് അയ്യപ്പ ചരിത്രം നൃത്ത ശിൽപവും 10.30നു താലപ്പൊലി എഴുന്നള്ളത്തും നടക്കും.

22നു രാത്രി 7ന് ഭരതനാട്യം തുടർന്നു നൃത്തോത്സവം. തുടർന്നു താലപ്പൊലി എഴുന്നള്ളത്ത്. 23നു വൈകിട്ട് 5.30ന് തായമ്പക, 7ന് സർഗ വിരുന്ന്, 10ന് താലപ്പൊലി എഴുന്നള്ളത്ത്, 11.30ന് ആട്ടം നാടകം. 24നു രാവിലെ 9ന് തുലാഭാരം. വൈകിട്ട് 6 നും 7.15 നും 9നും എഴുന്നള്ളത്ത്.

6.30 ന് പഞ്ചാരിമേളം,തുടർന്ന് ഓട്ടൻ തുള്ളൽ. രാത്രി 8 നും 10നും പൂക്കലശം വരവ്. 1.30ന് നാടൻ കലാ സംസ്കൃതി പരിപാടി. 25നു രാവിലെ 9ന് തുലാഭാരം. 12.30ന് ഇളനീർ വരവുകൾ, 3.30ന് മഞ്ഞപ്പൊടി വരവ്, 4ന് എഴുന്നള്ളത്ത്, 5നു താലപ്പൊലി എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.

എടവന പരദേവത ക്ഷേത്ര ഉത്സവം 14ന്

ഓർക്കാട്ടേരി ∙ ഏറാമല എടവന പരദേവത ക്ഷേത്രത്തിലെ ഉത്സവം 14 മുതൽ 21 വരെ നടക്കും. 18, 19, 20 തീയതികളിൽ തിറ ഉത്സവം ഉണ്ടാകും. 14 മുതൽ 16 വരെ എല്ലാ ദിവസവും 7.30നു തായമ്പക. 16നു രാത്രി 8ന് കഥകളി, 17നു വൈകിട്ട് 4ന് കലവറ നിറയ്ക്കൽ, 7.30ന് ഇരട്ട തായമ്പക,

11 ന് തേങ്ങയേറ്. 18ന് 5ന് കൊടിയേറ്റം. 7.30നു തായമ്പക. 10നു വെള്ളാട്ട്. 19ന് 4ന് ഇളനീർ വരവുകൾ, 7.30 ന് പാവക്കളി, 8ന് തായമ്പക, 10.30ന് വെള്ളാട്ട്. 20നു 10ന് പരദേവതയുടെ മുടി വച്ച തിറ. 12 മുതൽ അന്നദാനം, 10ന് തായമ്പക. 21ന് 12 ന് നവകം, പഞ്ചഗവ്യം തുടർന്ന് ഉത്സവം സമാപനം.

തിറ ഉത്സവം കൊടിയേറി

തിരുവള്ളൂർ ∙ കിഴക്കേടത്ത് ക്ഷേത്രത്തിൽ തിറ ഉത്സവം കൊടിയേറി. ഇളനീർ കുല മുറി, ക്ഷേത്ര മേളം, നട്ടത്തിറ എന്നിവ നടന്നു. ഇന്നു രാവിലെ 10 മുതൽ വിവിധ വരവുകൾ, നാളെ 6.30 മുതൽ ഭഗവതി, കുട്ടിച്ചാത്തൻ വെള്ളാട്ടുകൾ, തുടർന്ന് പൂക്കലശം വരവ്. ശേഷം ഗുളികൻ, വിഷ്ണു മൂർത്തി വെള്ളാട്ടുകൾ.

വൈദ്യുതി മുടക്കം

കോഴിക്കോട് ∙ നാളെ പകൽ 7 മുതൽ 2 വരെ പുനത്തിൽതാഴം, ചിറക്കുഴി, തീയ്യകണ്ടിത്താഴം, കാനോത്ത് മീത്തൽ, എടത്തിൽ മുക്ക്, പട്ടോനക്കുന്ന്, ജനകീയ മുക്ക്, കണ്ണങ്ങോട്ടുപാറ, അയൽപടി ഭാഗം.7 – 3: കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച് ഈസ്റ്റ് റോഡ് പരിസരം,കൊയിലാണ്ടി ഹാർബർ പരിസരം, അരങ്ങാടത്ത്, മാടാക്കര, ചെറിയ മങ്ങാട്, വലിയ മങ്ങാട്.8 – 5: കുറ്റ്യാടി ടൗൺ, കുറ്റ്യാടി – മരുതോങ്കര റോഡ്, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ, കടേക്കച്ചാൽ.8.30 – 5.30: മുക്കം ടൗൺ. 9 – 5: നാഗത്ത് പള്ളി, കല്ലൂർക്കാവ്, കല്ലൂർക്കാവ് കോളനി.

ഫയർ റസ്ക്യൂ:ഡ്രൈവിങ്പരീക്ഷ

കോഴിക്കോട് ∙ ഫയർ ആൻഡ് റസ്ക്യൂ സർവീസസിൽ ഫയർ റസ്ക്യൂ ഓഫിസർ (ഡ്രൈവർ ) ട്രെയിനി കാറ്റഗറി നമ്പർ 36/2020 തസ്തികയുടെ കായിക ക്ഷമത പരീക്ഷ പാസായി ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട പിഎസ്‌സി കോഴിക്കോട് മേഖല ഓഫിസിന്റെ പരിധിയിൽപ്പെട്ട ജില്ലകളിലെ 170 ഉദ്യോഗാർഥികൾക്ക് ഡ്രൈവിങ് പ്രായോഗിക പരീക്ഷ 8 മുതൽ 13 വരെ മാലൂർകുന്നിലെ എആർ ക്യാംപ് പരേഡ് ഗ്രൗണ്ടിൽ നടക്കും. 0495-2374243

വിവരാവകാശ കമ്മിഷൻതെളിവെടുപ്പ്

കോഴിക്കോട് ∙ സംസ്ഥാന വിവരാവകാശ കമ്മിഷൻ ജില്ലയിൽ ഇന്നു തെളിവെടുപ്പ് നടത്തും. അറിയിപ്പ് ലഭിച്ചിട്ടുള്ള രണ്ടാം അപ്പീൽ ഹർജിക്കാരും, പൊതു വിവരാധികാരികളും ഒന്നാം അപ്പീൽ മേധാവികളും ഉച്ചയ്ക്കു ശേഷം 2 നു ഹാജരാകണം.

ആർച്ചറി ജില്ലാ ചാംപ്യൻഷിപ്

കോഴിക്കോട് ∙ ആർച്ചറി ജില്ലാ ചാംപ്യൻഷിപ് 11 ന് തേനാക്കുഴി ഇൻഡസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ രാവിലെ 8.30 ന് ആരംഭിക്കും. 9447336119.

മേലടി കുറുംബ പുത്തരി ഉത്സവം ഇന്നു മുതൽ

പയ്യോളി∙ മേലടി കുറുംബ ഭഗവതി ക്ഷേത്രം പുത്തരി ഉത്സവം ഇന്നു രാവിലെ 9ന് കൊടിയേറും. കളാശ്ശേരി വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് പ്രസാദഊട്ട്, രാത്രി ഗ്രാമോത്സവം. നാളെ ഗായകൻ ശ്രീനന്ദ് വിനോദിനെ ആദരിക്കും. വി.ടി. മുരളി ഉപഹാരം നൽകും. വിദ്യാർഥികൾക്ക്

പാരിതോഷികം, ഫൈബർ വള്ളങ്ങൾക്ക് കാഷ് അവാർഡ് നൽകൽ, തുടർന്ന് ഗാനമേള, 8ന് മാനസ ജപ ലഹരി. 9ന് രാത്രി മെഗാ തിരുവാതിര. 10ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, താലപ്പൊലി എഴുന്നള്ളത്ത്, വെടിക്കെട്ട്, പാൽ എഴുന്നള്ളത്ത്, വെടിക്കെട്ട്, 11ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുരുതി തർപ്പണം, വെടിക്കെട്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com