LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 25മത്‌ വാർഷികാഘോഷം 2023 മെയ് 4,5 തീയതികളിൽ നടത്തുകയാണ്. വാർഷികാഘോഷം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മേയർ ബീന ഫിലിപ്പ് മുഖ്യ അതിഥിയായി പങ്കെടുക്കും. വ്യക്തിഗതവും ഗ്രൂപ്പ് ഇനങ്ങളിലും ആയി കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാ കായിക മത്സരവും ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും
വാർഷികാഘോഷം വിജയിപ്പിക്കുന്നതി നുള്ള സ്വാഗതസംഘം രൂപീകരണം 17/04/2023 തിരുവമ്പാടി പഞ്ചായത്ത്
ഹാളിൽ നടന്നു. സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ,ലിസി മാളിയേക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെഎം മുഹമ്മദലി,ഷൌക്കത്തലി കൊല്ലളത്തിൽ, മഞ്ജു ഷിബിൻ, രാധാമണി ദാസൻ
ലിസി സണ്ണി, ഷൈനി ബെന്നി,
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോളി ജോസഫ്, ഹനീഫ ആച്ചപറമ്പിൽ, ജോയ് മ്ലാക്കുഴി, വിൽസൺ താഴത്തുപറമ്പിൽ, ബാലകൃഷ്ണൻ പുല്ലങ്കോട്, കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി രഞ്ജിനി
സിഡിഎസ് മെമ്പർമാരായ റീന ടോമി,
മേഴ്‌സി ടോം സബിത സുബ്രഹ്മണ്യൻ, നീന സാജു, അജിത, തങ്കമ്മ സദാശിവൻ
സിഡി എസ് അക്കൗണ്ടന്റ് ശുഭ
എന്നിവർ പ്രസംഗിച്ചു.
സി ഡി എസ് വൈസ് ചെയർ
പേഴ്സൺ
ഷിജിഷാജി
നന്ദി രേഖപ്പെടുത്തി.
വാർഷിക ആഘോഷത്തിന്റെ ധനസമാഹരണത്തിനായുള്ള സമ്മാന കൂപ്പൺ ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സല്‍മ കളപ്പുരക്കലിന് നൽകിക്കൊണ്ട് സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് നിർവഹിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ.

ചെയർമാൻ: മേഴ്സി പുള്ളിക്കാട്ട് ( ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

വർക്കിംഗ് ചെയർമാൻ : കെ എ അബ്ദുറഹ്മാൻ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്)

വൈസ്ചെയർമാൻമാർ: രാമചന്ദ്രൻ കരിമ്പിൽ,കെ എം മുഹമ്മദലി

ജനറൽ കൺവീനർ: പ്രീതി രാജീവ് (സിഡിഎസ് ചെയർപേഴ്സൺ)

ഖജാൻജി: ബിബിൻ ജോസഫ്
(ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com