LOCAL NEWS

സ്കൂട്ടർ ഓട്ടോയുമായി കൂട്ടി ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

മാവൂർ:സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പാറമ്മൽ കച്ചേരികുന്ന് പനങ്ങുണ്ടയിൽ അബ്ദുറഹ്മാൻ(70) ആണ് മരിച്ചത്. ഇന്ന് രാവിലെ വാഴക്കാട് വെച്ചായിരുന്നു അപകടം.

മാവൂർ ഗ്വാളിയർ റയോൺസ് മുൻ ജീവനക്കാരനും തിരുവമ്പാടി- പുന്നക്കൽ – കൂടരഞ്ഞി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന മാർവൽ ബസ്സിന്റെ ഉടമയായിരുന്നു ഭാര്യ: ഫാത്തിമ (തിരുവമ്പാടി).മക്കൾ: ഹസീന,മുജീബ് (ബസ് കണ്ടക്ടർ),മുനീഷ് (ബസ് കണ്ടക്ടർ),റനീഷ് (വെൽഡർ).

ഖബറടക്കം നാളെ (21-04-2023- വെള്ളി) നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com