
തിരുവമ്പാടി :കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാടൻ നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കർഷകർ കടന്നു പോകുന്നത് എന്നും, ഇനിയും കർഷകരും, മലയോര ജനതയുടെ ജാതി, മത ഭേദമന്യേ പ്രതികരിക്കാൻ വൈകിയാൽ നഷ്ടപ്പെടുന്നത് നമ്മുടെ പിൻ തലമുറയ്ക്ക് സ്വന്തം ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആയിരിക്കും എന്ന് കിഫ (കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ) കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതുകൊണ്ടുതന്നെ കർഷകരുടെ എല്ലാ പ്രശ്നങ്ങളിലും അവരുടെ കൂടെ നിന്ന് പരിഹാരം കാണു ന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി പോരാടുന്ന കർഷക പ്രതിരോധ സദസ്സിൽ എല്ലാ കർഷകരുടെയും സഹകരണവും ജില്ലാ കമ്മിറ്റി നടത്തിയ പ്രതിരോധ സദസ്സ് വാർത്താക്കുറിപ്പിൽ ജില്ലാ പ്രസിഡൻ്റ് മനോജ് കുംബ്ലാനി അഭ്യർത്ഥിച്ചു.
കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ, കമ്മ്യൂണിക്കേഷൻ ഡയറക്ടർ പ്രവീൺ കൊടുകപ്പള്ളിൽ എന്നിവർ പ്രതിരോധ സദസ്സിൽ പങ്കെടുത്തു സംസാരിക്കും. കൂടാതെ മറ്റു സംസ്ഥാന, ജില്ലാ ഭാരവാഹികളും വിവിധങ്ങളായ കർഷക പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പൊതു ജനങ്ങളുമായി സംവദിക്കും എന്ന് പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ജിജി വെള്ളാവൂർ അറിയിച്ചു



