
തിരുവമ്പാടി:കുന്നമംഗലം പാലക്കൽ മാളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
തിരുവമ്പാടി പുല്ലുരാംമ്പാറ പരേതനായ തച്ചുകുന്നേൽ വിൽത്സന്റെ മകൻ ആനന്ദ് വിൽത്സ (23)നാണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ യുവാവിനെ ഉടൻ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ : മേഴ്സി, സഹോദരങ്ങൾ: ബെൻസൺ, ബിൻസി



