LOCAL NEWSTHIRUVAMBADY

അങ്ങാടികളിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി

തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടി അങ്ങാടികളിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു..

തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രേമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിയോജക മണ്ഡലം വർക്കിംങ്ങ് പ്രസിഡൻ്റ് ജിൽസ് പെരിഞ്ചേരിൽ മുഖ്യ പ്രഭാഷണം നടത്തി..

ജോസഫ് പൈമ്പള്ളിൽ, എം.ടി. അസ് ലം, പി. ടി ഹാരീസ്, പുല്ലുരാംപാറ യൂണിറ്റ് പ്രസിഡൻ്റ് ജെയ്സൺ മണിക്കൊമ്പേൽ, ബെന്നി നരിക്കുഴി, ജോസ് ആൻ്റണി, കെ.പി.മാത്യു, സിബി കീരംപാറ എന്നിവർ പ്രസംഗിച്ചു..

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com