
മുക്കം: പൊതുസ്വത്തുക്കൾ വൃത്തിയോടെ പരിപാലിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും കേരളത്തിന്റെ പൊതുസ്വഭാവം ഉണർന്നുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി മാടാംപുറത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഭൂമി ഏറ്റെടുത്താണ് കേന്ദ്രം നിർമിച്ചത്
സാധാരണഗതിയിൽ സംസ്ഥാനത്ത് ഏതു നല്ല കാര്യത്തിലാണെങ്കിലും ഒരു വകുപ്പും സ്ഥലം വിട്ടുകൊടുക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത, വൈസ് പ്രസിഡൻറ് ആമിന എടത്തിൽ, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, എം.എ. സൗദ, കെ.പി. രാധാകൃഷ്ണൻ, എ. രാജേഷ്, എം.ടി. അഷ്റഫ്, സമാൻ ചാലൂളി, പി.എം. സുബൈർ ബാബു, സജി തോമസ്, പി.കെ. ഷംസുദ്ദീൻ, കെ. ഷാജികുമാർ, ജോസ് പാലിയത്ത്, എ.പി. മോയി, കെ. സീനത്ത് എന്നിവർ സംസാരിച്ചു.



