
മുക്കം നഗരസഭ നഗരസഭയിലെ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും എല്ലാ വിഷയങ്ങളിലും A+ നേടിയ SSLC, +2 വിദ്യാർഥികളേയും ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു പ്രതിഭാ സംഗമം 2013 ഉദ്ഘാടനം ചെയ്തു. സ്കൂളുകൾക്കും കുട്ടികൾക്കും ഉള്ള ട്രോഫികൾ വിതരണം ചെയ്തു.
നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മുക്കം HSS, ചേന്ദമംഗല്ലൂർ HSS, ഓർഫനേജ് Hss മണാശ്ശേരി എന്നിവിദ്യാലയങ്ങളാണ് SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത്. 214 കുട്ടികൾ ഫുൾ A+ ന് അർഹരായി.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.സത്യനാരായണൻ അധ്യക്ഷനായി. അനിതകുമാരി സ്വാഗതവും അശ്വതി സനൂജ് നന്ദിയും പറഞ്ഞു. അഡ്വ ചാന്ദ്നി, വി.കുഞ്ഞൻ, അബ്ദുൾ മജീദ്, പ്രജിത പ്രദീപ്, ഗഫൂർ കല്ലുരുട്ടി , അബ്ദുൾ ഗഫൂർ. വേണു കല്ലുരുട്ടി, എം.മധു,, ബി.പി.സി അജയൻ, എ.ഇ.ഒ. ദീപതി , ഉഷ, മുഹമ്മദലി, മനോജ്, ആർദ്ര, ഗൗരി എന്നിവർ സംസാരിച്ചു.



