LOCAL NEWSTHIRUVAMBADY

പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ വാരവുമായി കുടുംബശ്രീ

തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും 2023 ജൂൺ 30 മുതൽ ജൂലൈ 6 വരെ പ്രതിരോധ വാരചരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി, സി.ഡി.എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ് എന്നിവർ അറിയിച്ചു.

കുടുംബശ്രീ സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ പ്രതിരോധ വാരാചരണത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിട നശീകരണ യജ്‌ഞം, എലിപ്പനി പ്രതിരോധ ഗുളിക വിതരണം, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷൻ, ബോധവത്കരണ പരിപാടികൾ എന്നിവ നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com