LOCAL NEWS

ആനക്കാംപൊയിൽ-മുണ്ടൂർ റോഡ് തകർന്നു; വാഹന ഗതാഗതം ദുഷ്കരമായി

തിരുവമ്പാടി : ആ​ന​ക്കാം​പൊ​യി​ൽ-​മു​ണ്ടൂ​ർ റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം നി​ത്യേ​ന ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി.മു​ണ്ടൂ​ർ കാ​ലം​പാ​റ ക​യ​റ്റ​ത്തി​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് താ​റു​മാ​റാ​യ​തു കാ​ര​ണം ചെ​റു വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. നാ​ട്ടു​കാ​ർ ക​ല്ലും മ​ണ്ണും റോ​ഡി​ൽ ഇ​ട്ട് മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് താ​ത്ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രു​ന്നു.കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ റോ​ഡ് ത​ക​ർ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​തെ​യാ​യി. മു​ത്ത​പ്പ​ൻ​പു​ഴ, ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്നും ചെ​മ്പു​ക​ട​വ്, തു​ഷാ​ര​ഗി​രി വ​ഴി വ​യ​നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com