LOCAL NEWS

ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു.

തിരുവമ്പാടി:ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ 1270 നമ്പർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ, ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടന്നു. രാവിലെ എട്ടുമണിക്ക് ശാഖ വൈസ് പ്രസിഡന്റ് വിനോദ് കെ ഡി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിശേഷാൽ ഗുരുപൂജ, പ്രഭാഷണം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ- കായിക മത്സരങ്ങൾ, ചതയ സദ്യ, ഘോഷയാത്ര, വടംവലി മത്സരം, സമ്മാനവിതരണം എന്നിവ നടന്നു. ശ്രീമദ് ശിവാത്മാനന്ദ സ്വാമികൾ ചതയ ദിന സന്ദേശം നൽകി. ശാഖ വൈസ് പ്രസിഡണ്ട് വിനോദ് കെ ഡി, സെക്രട്ടറി: ശ്രീ ഭാസി സി. ജി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com