
ആനക്കാംപൊയിൽ – കളളാടി – മേപ്പാടി തുരങ്ക പാത നിർമ്മാണം തുടങ്ങുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു വയനാട്ടിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഈ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ അലംഭാവം കാണിക്കുകയാണ്.തുരങ്ക പാതയുടെ നിർമ്മാണ ആവശ്യത്തിനു് സ്വകാര്യ ഭൂമി കണ്ടെത്തി കല്ലുകൾ സ്ഥാപിച്ചെങ്കിലും സ്ഥലത്തിന് വില നിശ്ചയിച്ച് കർഷകർക്ക് നൽകുന്നതിന് ഒരു വർഷമായിട്ടും നടപടിയായിട്ടില്ല മലയോര മേഖലയുടെ മുഖഛായ മാറ്റാൻ കഴിയുന്ന തുരങ്ക പാതയുടെ നിർവ്വഹണ ഏജൻസിയായ കൊങ്കൺ റെയിൽ കോർപ്പറേഷന് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ യോഗം ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്ബ്, മില്ലി മോഹൻ, മേഴ്സി പുളിക്കാട്ട് ടി.ജെ .കുര്യാച്ചൻ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, സജി കൊച്ചു പ്ലാക്കൽ, ജുബിൻ മണ്ണൂകുശുമ്പിൽ, ബിജു എണ്ണാർ മണ്ണിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ബിന്ദു ജോൺസൺ പ്രസംഗിച്ചു



