
കൊടുവള്ളി: വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഹറ, പുല്‍ക്കുടിയില്‍ ആമിന എന്നിവര്‍ മരണപ്പെട്ടു. നേരത്തെ മരണപ്പെട്ട മറിയം എന്നിവരുടെ സഹോദരിയാണ് സുഹറ. കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമയ പരിക്കുകളോടെ ചികിത്സയിലായിരുന്നു ഇരുവരും.
റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.



