KERALA NEWS

മുൻഗണനാ വിഭാഗം: ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 20 വരെ

പൊതുവിഭാഗം റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 1000 ചതുരശ്ര അടിയ്ക്ക് മുകളിൽ വീട്/ ഒരു ഏക്കറിൽ കൂടുതൽ ഭൂമി/ സർക്കാർ/അർധസർക്കാർ/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിൽ ജോലി/ആദായനികുതി നൽകുന്നവർ/നാലുചക്രവാഹനം ഉള്ളവർ/25000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർക്കാണ് അപേക്ഷ നൽകാൻ അർഹത. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡപ്രകാരം ബി.പി.എൽ. ആനുകൂല്യത്തിന് അർഹതയുള്ളവർ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കുക. അക്ഷയ സെന്റർ മുഖേനയോ https://civilsupplieskerala.gov.in/  എന്ന വെബ്‌സൈറ്റിലൂടെ സിറ്റിസൻ ലോഗിൻ വഴിയോ ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ നൽകാം. ഫോൺ : 0495 2370655

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com