LOCAL NEWS

കാട്ടുപന്നി അക്രമണം നഷ്ടപരിഹാരം നൽകണം: കർഷകസംഘം

തിരുവമ്പാടി:കഴിഞ്ഞ ദിവസം ചലപ്പാറയിലുണ്ടായ കാട്ടുപന്നി അക്രമണത്തിൽമാരകമായി പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നവർക്ക് – അടിയന്തിരമായി നഷ്ടപരിഹാരവും ചികിൽസാ സഹായവും നൽകണമെന്ന് കർഷക സംഘം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.ഓലിയിൽ നിന്നും വെള്ളം എടുക്കുന്നതിനിടെ പകൽ സമയത്ത് ഓടി വന്ന കാട്ടുപന്നി മണി പൂക്കോട്ട്, വിൽസൺ എടക്കാട്ടിൽ എന്ന വരെ കുത്തിമലർത്തുകയായിരുന്നു.കൈയ്ക്കും കാലിലും തലയ്ക്കും ഗുരുതരമായി കുത്തു കൊണ്ട്, അവശരായ ഇരുവരും മണാശേരി – മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നി അക്രമണം കൂടിയിരിക്കുകയാണ്.കർഷകരെ അക്രമിക്കുന്ന കാട്ടുപന്നി കൂട്ടങ്ങളെ വെടിവെയ്ക്കാൻ കൂടുതൽ ഷൂട്ടർമാരെ നിയമിക്കാൻ ഗ്രാമ പഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് CN പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com