
തിരുവമ്പാടി:കേരള സംസ്ഥാന സർവീസ് പെൻഷനേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നവംബർ ഒന്നാം തീയ്യതി രാവിലെ 10.30 ന് തിരുവമ്പാടി സബ് ട്രഷറിക്ക് മുന്നിൽ വഞ്ചനാദിനത്തിന്റെ ഭാഗമായി പ്രകടനവും വിശദീകരണയോഗവും നടത്തി ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.എസ്.എസ്.പി.എ തിരുവമ്പാടി മണ്ഡലം കമ്മറ്റിയോഗം തീരുമാനിച്ചു. വിരമിച്ച പെൻഷൻകാരുടെ ക്ഷാമാശ്വാസം ആറ് ഗഡു (18%) ഉടൻ അനുവദിക്കണമെന്നും, പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും, മെഡി സെപ്പ് ന്യൂനതകൾ ഉടൻ പരിഹരിച്ച് പെൻഷൻകാർക്ക് ഗുണകരമാകുന്ന രീതിയിൽ മെഡിസെപ്പ് നടപ്പിലാക്കുക, ശബള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് കൊണ്ടാണ് വഞ്ചനാദിനമാചരിക്കുന്നത്. യോഗം പ്രസിഡണ്ട് ജോൺസൺ ജോർജ് ഉൽഘാടനം ചെയ്തു. കെ.ജെ. സെലിമോൻ അധ്യക്ഷനായിരുന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രതിനിധി അനിൽകുമാർ പൈക്കാട്ടിൽ, സുന്ദരൻ എ പ്രണവം, പി.വി. ജോസഫ്, വി.എം.ഗംഗാദേവി, ഷാലി എ. ജെയിംസ്, ഗീത മനക്കൽ, ചാർലി തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി



