LOCAL NEWS

ഉണരുകയായ് അങ്കത്തട്ട്:താമരശ്ശേരി രൂപതാതല രണ്ടാമത് വടംവലി മത്സരം നാളെ

പുല്ലൂരാംപാറ:ആർത്തിരമ്പുന്ന തിരമാലകളോടും ആ ഞ്ഞുവിശുന്ന കൊടുംകാറ്റിനോടും പട പൊരുതുന്ന കാരിരുമ്പിന്റെ ശക്തിയുള്ള വടംവലിയുടെ കുലപതികൾക്ക് മുൻപിൽ ഒരു സൂപ്പർ പോരാട്ടം. പുല്ലുരാംപാറ സെൻ്റ്.ജോസഫ് സംഘടിപ്പിക്കുന്ന താമരശ്ശേരി രൂപതാതല രണ്ടാമത് വടംവലി മത്സരത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.പുല്ലുരാംപാറ പാരീഷ് ഹാളിനു സമീപം നാളെ (ശനി 28/10/2023), വൈകുന്നേരം 6 മണി മുതലാണ് വടംവലി മത്സരം ആരംഭിക്കുന്നത്.ഒന്നാം സമ്മാനം 10001 രൂപയും എവറോളിംട്രോഫിയും രണ്ടാം സമ്മാനം 7501 രൂപയും, മുന്നാം സമ്മാനം 5001 രൂപയും, നാലാം സമ്മാനം 2701 രൂപയും അഞ്ചു മുതൽ എട്ടാം സ്ഥാനം വരെ നേടുന്ന വിജയികൾക്ക് 1001 രൂപയും ക്യാഷ് പ്രൈസ് ആയി നൽകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com