LOCAL NEWS

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യും

തിരുവമ്പാടി:മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.ഇതിന്റെ ഭാഗമായി നവംബർ 17 മുതൽ 23 വരെ ഭൂമിയുടെ രേഖകളുടെ പരിശോധന നടക്കും. തുടർന്ന് കളക്ടർ നഷ്ടപരിഹാര തുക സ്ഥലമുടമകളുടെ അക്കൗണ്ടിലേക്ക് കൈമാറും. നവംബർ 26-ന് മുക്കത്ത് നടക്കുന്ന നവകേരള സദസ്സിൽ തുരങ്ക പാതയുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com