
പുല്ലുരാംപാറ:പരേതനായ കണിപ്പിള്ളിൽ ജോൺ മാത്യുവിന്റെ ഭാര്യ മേരി ജോൺ (90) നിര്യാതയായി. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭൗതികദേഹം നാളെ (22 – 11 – 23 ബുധൻ) രാവിലെ പുല്ലൂരാംപാറ കണിപ്പിള്ളിൽ പരേതനായ ടോമി ജോണിന്റെ ഭവനത്തിൽ എത്തിച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കാരം നടത്തും. മക്കൾ:-പരേതനായ മാത്യു (തൊടുപുഴ), ആഗസ്റ്റിൻ (ട്രിവാൻഡ്രം), വത്സ (പുൽപള്ളി), പരേതനായ ടോമി (പുല്ലുരാംപാറ), ജോസ് (തൊടുപുഴ), ലാലി (ചുണ്ടേൽ), പരേതനായ ജോയ്, ബേബി (ഇംഗ്ലണ്ട്), പരേതനായ പയസ് (പുല്ലുരാംപാറ), ഷാലി (അയർലൻഡ്), ലിസി (കണ്ണോത്ത്).മരുമക്കൾ:-റോസിലി, സാലി, ബേബി , ലിസി, സെലിൻ, ആന്റോ , ഷാലിനി, വത്സ, സാജു , ബെന്നി.



