
കൊടിയത്തൂർ: രാഹുൽ ഗാന്ധി എം. പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചിലവഴിച്ചു കമ്പ്യൂട്ടർ വത്കരിച്ച തോട്ടുമുക്കം ജി. യു. പി. സ്കൂളിലെ ക്ലാസ്സ്‌റൂമുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി, ചെയർപേഴ്സൺമാരായ മറിയംകുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് മെമ്പർ സൂഫിയാൻ, മെമ്പർമാരായ കരീം പഴങ്കൽ, മജീദ് റിഹ്‌ല, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീജിത്ത് കെ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽ ഗാന്ധി എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചെലവഴിച്ച് തോട്ടുമുക്കം ജി യു പി സ്കൂളിലെഎല്ലാ ക്ലാസ് റൂമുകളിലേക്കും കമ്പ്യൂട്ടറുകളും,പ്രൊജക്ടറുകളും,അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.



