LOCAL NEWS

വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

കുന്നമംഗലം :പതിമംഗലം പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. പടനിലം ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി എകരൂൽ ബഫ ഫാത്തിമ (18) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ആയിരുന്ന സംഭവം.കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനിയാണ് ഫാത്തിമ.
കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫ ഫാത്തിമയുടെ സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന മിനിവാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വഫ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ പരിസരത്തുണ്ടായിരുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മിനിവാനിന്റെ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പരീക്ഷ എഴുതാനായി പോകുകയായിരുന്നു വഫ ഫാത്തിമ. ഇന്നലെയാണ്പിതാവ് ജോലി ചെയ്യുന്ന ദമാമിലേക്ക് പോയത്.
പിതാവ്- ശരീഫ് ( ദമാമിൽ ജോലി ചെയ്തുവരികയായിരുന്നു)
മാതാവ്- സലീക്ക
സഹോദരങ്ങൾ- സഫ ശരീഫ, നഫ ശരീഫ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com