LOCAL NEWS

തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമ്മാണം:ടെൻഡർ ക്ഷണിച്ചു

തിരുവമ്പാടിക്കാർക്ക് മറ്റൊരു വികസന നേട്ടം കൂടി.2010 ൽ ആണ് തിരുവമ്പാടിക്ക് കെഎസ്ആർടിസി ഡിപ്പോ ലഭ്യമാവുന്നത്. മലയോര ജനതയുടെ യാത്ര പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനും കഴിഞ്ഞിരുന്നു. പരിമിതമായ സാഹചര്യങ്ങളിൽ വാടകക്ക് കഴിയുന്ന ഡിപ്പോക്ക് സ്വാന്തമായി ഒരു ഡിപ്പോ എന്നത് പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. അതിന്റെ ഭാഗമായ പരിശ്രമങ്ങളിൽ നിരവധിയായ തടസ്സങ്ങളാണ് നേരിടേണ്ടിവന്നത്. അതെല്ലാം മറികടന്നാണ് ഡിപ്പോ യാഥാർഥ്യമാകാൻ പോകുന്നത്.ഇതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാതകൂടി യാഥാർധ്യമാകുന്നതോടെ തിരുവമ്പാടി പ്രധാന കേന്ദ്രമായി തീരും അതിൽ കെഎസ്ആർടിസി ഡിപ്പോക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.അതിവേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മണം ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.2.79 കോടിയുടെ ടെൻഡറാണ് ക്ഷണിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com