LOCAL NEWS

പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി യുടെ ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണപദ്ധതി 2023-24 തൃദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ്ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.FHC ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്‌ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കുള്ള പരിശീലനം, IAPC സ്റ്റേറ്റ് ഫാക്കൽട്ടി അബ്ദുൽ കരീം, കമ്മ്യൂണിറ്റി നേഴ്സ്മാരായ സിസ്റ്റർ. ലിസി, സിസ്റ്റർ.ദീപ ജോഷി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ Dr. നസറുൽ ഇസ്ലാം സ്വാഗതം പറഞ്ഞ പരിശീലന പരിപാടിയിൽ വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ.റോസിലി ടീച്ചർ, വാർഡ് മെമ്പർമാരായ.ജറീന റോയ് ,സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു, പബ്ലിക് ഹെൽത്ത്‌ നേഴ്സ് മിനിമോൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവൻ നന്ദി പറഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ വളണ്ടിയർമാർക്കുള്ള ഫീൽഡ് തല പരിശീലനം പൂർത്തിയാക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com