LOCAL NEWSNews

അരീക്കോട് പാലത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അരീക്കോട്: അരീക്കോട് പാലത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചാലിയാറിന് കുറുകയുള്ള അരീക്കോട് പാലത്തിന്റെ സംരക്ഷണഭിത്തിക്ക് 2019 ലെ പ്രളയത്തിൽ ബലക്ഷയം നേരിട്ടതിനെ തുടർന്ന് നടപ്പിലാക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമാണ് നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് ഉത്തരവ് ഇറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം പാലത്തിലൂടെയുള്ള ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. നാളെ (10/02/2024-ശനി) മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഇനിയൊരു പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണ പരിധിയിൽ വരുന്ന ഇരു ദിശയിലേക്കുള്ള വാഹനങ്ങളും അരീക്കോട് മമതാ ജംഗ്ഷനിൽ നിന്നും എടവണ്ണപ്പാറ റോഡിലേക്ക് തിരിഞ്ഞ് ആലുക്കൽ പെരുങ്കടവ് പാലം വഴി കുനിയിൽ, കുറ്റൂളി റോഡിലൂടെ ഗതാഗതം നടത്തണമെന്ന് ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ ഉത്തരവിൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com