KOODARANCHILOCAL NEWSNews

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 61-ാം വാർഷികാഘോഷവും സർവീസിൽ നിന്നു വിരമിക്കുന്ന ബീന ജേക്കബ് , ഇമ്മാനുവൽ വി എം, ബെന്നി സെബാസ്റ്റ്യൻ എന്നിവർക്കുള്ള യാത്രയയപ്പും നടത്തി.

സ്കൂൾ മാനേജർ റവ ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ബോബി ജോർജ് സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ സജി ജോൺ 2023 – 24 അധ്യയന വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

വി എസ്. രവീന്ദ്രൻ ( ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) , ജോസ് മോൻ മാവറ ( വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) , സിസ്റ്റർ. ലൗലി ടി ജോർജ് ( ഹെഡ്മിസ്ട്രസ് ) , ജോസ്ഞാ വള്ളിൽ ( പി ടി എ പ്രസിഡൻ്റ് ), ജീജ ജോസഫ് ( എം പി ടി എ പ്രസിഡൻ്റ് ), സജി മാത്യു ( അധ്യാപക പ്രതിനിധി ) , ലിയ കെ ബാബു ( വിദ്യാർഥി പ്രതിനിധി) എന്നിവർ ആശംസകളർപ്പിച്ചു. ടീന മാത്യു ചടങ്ങിന് നന്ദി പറഞ്ഞു. പൊതുചടങ്ങിനു ശേഷം കുട്ടികളുടെ ആകർഷകമായ കലാപരിപാടികൾ നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com