LOCAL NEWSNews

കാട്ടുപന്നികള്‍ കപ്പക്കൃഷി നശിപ്പിച്ചു

കൂരാച്ചുണ്ട്: കാട്ടുപന്നികള്‍ കപ്പക്കൃഷി നശിപ്പിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് രണ്ടാം വാർഡ് കാളങ്ങാലിയിലെ കർഷകൻ കൂരാപ്പള്ളില്‍ ഷാജുവിന്‍റെ കപ്പക്കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടുപന്നികള്‍ നശിപ്പിച്ചത്. വിളവ് പാകമായിവരുന്ന 25 ചുവട് കപ്പയാണ് നശിപ്പിച്ചത്.

പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. സന്ധ്യാസമയമായാല്‍ ഇവയെ ഭയന്ന് യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കർഷകരുടെ വരുമാനമാർഗമായ കാർഷിക വിളകള്‍ സംരക്ഷിക്കാൻ കാട്ടുപന്നികളെ കൊന്നൊടുക്കാൻ അനുമതി ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യം ഉയർത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com