LOCAL NEWSNews

ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

കുന്നമംഗലം: ചാത്തമംഗലം പിലാശ്ശേരിയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ബന്ധുവായ കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ മുങ്ങി മരിച്ചു. ചാത്തമംഗലം കുഴിമണ്ണില്‍ ഷിജുവിന്റെ മകന്‍ അദ്വൈത് (13), കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45), മിനിയുടെ മകള്‍ ആർദ്ര (18) എന്നിവരാണ് മരിച്ചത്.

പിലാശ്ശേരി പുളിക്കമണ്ണുകടവില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അദ്വൈതിന്റെ അച്ഛന്‍ ഷിജുവിന്റെ പിതൃസഹോദരിയുടെ മകളാണ് മിനി. ഷിജുവിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മിനിയും ആതിരയും. ഒഴുക്കിൽപെട്ട അദ്വൈദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മിനിയും ആതിരയും അപകടത്തിൽ പെടുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com