LOCAL NEWSNews

ചോണാട് രണ്ട് വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു

മുക്കം : ചോണാട് എടാരം കടവിൽ രണ്ട് വിദ്യാർത്ഥികളെ നീർനായ കടിച്ചു. പാതിരിക്കോടൻ സാഹിറിന്റെ മകൻ 13 വയസുള്ള അഷ്മിൽ, പാലിക്കുന്നത് ശരീഫിന്റെ മകൻ സുഹുരി (12) എന്നീ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. വൈകുന്നേരം അഞ്ചുമണിയോടെ കൂട്ടുകാരായ ഇവർ പുഴയിൽ ഇറങ്ങാനൊരുങ്ങവെയാണ് സംഭവം.

നീർനായ കരയിലേക്ക് കയറി വന്നാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ ഉടൻ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നീർനായ ശല്യത്തിന് അറുതിയായെന്ന് നാട്ടുകാർ പ്രതീക്ഷ പുലർത്തുന്ന വേളയിലാണ് വീണ്ടും ആക്രമണമെന്നതാണ് ആശങ്ക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com