LOCAL NEWSMUKKAMNews

‘സിവില്‍ സ്ഫിയര്‍’ ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന് മുക്കത്ത്

മുക്കം :ലിന്റോ ജോസഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന സവിശേഷ വിദ്യാഭ്യാസ പദ്ധതി ‘ഉയരേ’ യുടെ ഭാഗമായി ഹില്‍സിനായി ഐ.എ.എസ് അക്കാദമി ‘സിവില്‍ സ്ഫിയര്‍’ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച (ഇന്ന് ) 2 മണിക്ക് മുക്കം എം എം ഒ. ഒ എസ് എ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിക്കും.

ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മര്‍കസ് നോളജ് സിറ്റി സി ഇ ഒ അബ്ദുസ്സലാം മുഹമ്മദ്, വേദിക്ക് ഐ എ എസ് അക്കാദമി സി ഇ ഒ ജെയിംസ് മറ്റം അതിഥികളായെത്തും. വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com