LOCAL NEWSNews

താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ച്‌ നാളെ

താമരശേരി: മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനംവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തില്‍, വന്യമൃഗ അക്രമണങ്ങളുടെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന് കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ചുമതലയുള്ള സർക്കാർ വന്യമൃഗ ശല്യ വിഷയത്തില്‍ നാടകം കളിക്കുകയാണ്.

തുടർച്ചയായുള്ള വന്യജീവി ആക്രമണം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിലെ ഏകോപനക്കുറവ് മൂലം സാധിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത വീഴ്ച ഉണ്ടാകുമ്പോള്‍ അവരെ നിയന്ത്രിക്കാനും വനംമന്ത്രിക്കു കഴിയുന്നില്ല.

വന്യമൃഗ ആക്രമണത്തില്‍ ഗൗരവപരമായ സമീപനം സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. വനംമന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ പത്തിന് താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com