LOCAL NEWSNews

കാര്‍ഷിക എക്സ്പോ: ഓമശേരിയില്‍ പാട്ടുത്സവം സംഘടിപ്പിച്ചു

ഓമശ്ശേരി: കൊടുവള്ളി എംഎല്‍എ ഡോ. എം.കെ. മുനീറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാൻഡ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച്‌ ഓമശേരിയില്‍ ആരംഭിച്ച ദശദിന കാർഷിക എക്സ്പോയുടെ ഭാഗമായി പാട്ടുത്സവം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം നാസർ എസ്റ്റേറ്റ്മുക്ക്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി. അബ്ദുള്‍ നാസർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. അബ്ദുല്ലക്കുട്ടി, മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ യു.കെ. ഹുസൈൻ, എ.കെ. അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com