
തിരുവമ്പാടി: തിരുവമ്പാടി- മുക്കം റോഡിൽ താഴെ തിരുവമ്പാടിയിൽ മാളുവമ്മൻ പാലത്തിന് സമീപത്താണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്. കൊടുകിൽ നിന്നും ചെറുപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞത്. മറിഞ്ഞ ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ദമ്പതികളെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



