KODANECHERYLOCAL NEWSNews

അറിയിപ്പ് : കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ചെമ്പുകടവ് പള്ളിപ്പടി പ്രദേശത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ച ഉടനെ തന്നെ മേൽ പ്രദേശത്ത് ഫോറസ്റ്റ് ആർ ആർ ടി യുടെ പരിശോധന ഇന്നലെ രാത്രി തന്നെ നടത്തുകയുണ്ടായി.

പുലിയെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല

കൂടുതൽ നിരീക്ഷണത്തിനായി ഇന്ന് വൈകിട്ടോട് കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

ജനങ്ങൾ ജാഗ്രത പാലിക്കുക.

ഇന്നലെ കണ്ടപ്പൻ ചാൽ പുഴ ക്രോസ് ചെയ്ത് പുലി പോകുന്നതായി കണ്ടു എന്ന് പറഞ്ഞ പ്രദേശത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അനാവശ്യ പ്രചരണങ്ങൾ നടത്തി ജനങ്ങളെ ഭീതിയിൽ ആക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഓർമ്മപ്പെടുത്തുന്നു.

വിശ്വസ്തതയോടെ,

പ്രസിഡണ്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com