LOCAL NEWS

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപ്പിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപ്പിടിത്തം. സ്റ്റാൻഡിന് പിറകുവശത്തെ, സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്.ഇവിടെ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനും ടയറുകൾക്കുമാണ് തീപ്പിടിച്ചത്. രാത്രി പത്തുമണിയോടെയാണ് തീ പടർന്നത്.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡി.സി.പി. അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com