അരിപ്പാറ തൂക്കുപാലത്തിൻ്റെ സൗകര്യങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി 73,91,000 രൂപയുടെ ഭരണാനുമതി

ജില്ലയിൽ 8.28 കോടിയുടെ 12 ടൂറിസം പദ്ധതികൾക്ക് ഭരണാനുമതി
ജില്ലയിൽ 8.28 കോടി രൂപയുടെ 12 ടൂറിസം പദ്ധതികൾക്ക് ഭരണാനുമതിയായി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഭരണാനുമതി ലഭ്യമായത്. നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി (72,32,600 രൂപ), സര്‍ഗാലയ ഇന്‍റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭാഗമായുള്ള ഫള്‍ക്രം സാന്‍ഡ് ബാങ്ക് (60,00,000 രൂപ), കോഴിക്കോട് നഗരത്തിലെ അന്‍സാരി പാര്‍ക്ക് നവീകരണം (99,99,999 രൂപ), കടലുണ്ടിയിലെ കാവുംകുളം കുളത്തിന്‍റെ സൗന്ദര്യവത്കരണം (99,16,324 രൂപ), കൊയിലാണ്ടിയിലെ അകലാപ്പുഴ ബോട്ട് ജെട്ടി നവീകരണം (49,74,719 രൂപ), അരിപ്പാറ ടൂറിസം ഡെസ്റ്റിനേഷനിലെ തൂക്കുപാലത്തിൻ്റെ സൗകര്യങ്ങളും അറ്റകുറ്റപ്പണികളും (73,91,000 രൂപ), തൂവപ്പാറ എരൂൽ ബീച്ച് നവീകരണം(99,60,000 രൂപ), ഭട്ട് റോഡ് ബീച്ചിൽ ബ്ലിസ് പാർക്ക് റെക്റ്റിഫിക്കേഷനും ഷോർ പ്രൊട്ടക്ഷനും (96,50,000 രൂപ), കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൻ്റെ പരിപാലനവും സൗന്ദര്യവൽക്കരണവും സിവിൽ വർക്ക് (99,99,999 രൂപ), ബേപ്പൂർ തുറമുഖ സ്മാരകത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ (5,50,000 രൂപ), ചെമ്പ്ര പാലം സൗന്ദര്യവൽക്കരണം (40,50,000 രൂപ), വഴിയോര സൗകര്യ വികസനം നല്ലളം കൊയമ്പപ്പാടം (30,38,930 രൂപ) എന്നിവയാണ് ജില്ലയില്‍ നടക്കുക.



