
കോടഞ്ചേരി : അസ്ഹാബുൽ ബദറിന്റെ ഓർമകളിൽ ബദ്‌റുൽ കുബ്‌റാ ആത്മീയ സമ്മേളനം ഇന്ന് (ബുധൻ) മർകസ് നോളജ് സിറ്റിയിൽ നടത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിക്കുന്ന സമ്മേളനം സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ല്യാരുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അനുസ്മരണ പ്രഭാഷണം നടത്തും. മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷിക സദസ്സ്, ഗ്രാൻഡ് ഇഫ്താർ, പ്രാർഥനാ സംഗമം, അനുസ്മരണ പ്രഭാഷണം, അസ്മാഉൽ ബദ്ർ പാരായണം, ബദർ മൗലിദ് പ്രാർഥന എന്നിവ സമ്മേളനത്തിന്റെ ഭാഗമാണ്.



