KODANECHERYLOCAL NEWS

മലയോരഹൈവേ സൗന്ദര്യവത്‌കരണം:സമ്മാനംനൽകി

കോടഞ്ചേരി : മലയോരഹൈവേയുടെ പുലിക്കയം പാലംമുതൽ ഇലന്തുകടവ് പാലംവരെയുള്ള പാതയോരങ്ങളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്ന വ്യക്തികൾക്ക് ഓയിസ്ക ഇൻറർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ ട്രോഫികൾ നൽകി. ഓയിസ്ക ഇന്റർനാഷണൽ പ്രസിഡന്റ് സാബു അവണ്ണൂർ അധ്യക്ഷനായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ട്രോഫികൾ വിതരണംചെയ്തു. ഒന്നാംസമ്മാനത്തിന് സജി കുര്യൻ ഐരാറ്റിലും രണ്ടാംസമ്മാനത്തിന് ജോസ് മനയിലും മൂന്നാംസമ്മാനത്തിന് ജോയ് എംമ്പ്രയിലും അർഹരായി. ഓയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ ഭാരവാഹികൾ: വിൽസൺ തറപ്പേൽ (പ്രസി.), ഷാജി പൊരിയത്ത് (സെക്ര.).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com