LOCAL NEWS

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടികയായി: വയനാട് മണ്ഡലത്തിൽ 14,62,423 സമ്മതിദായകർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക നിലവിൽ വന്നപ്പോൾ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 14,62,423 സമ്മതിദായകർ ഇത്തവണ വിധിയെഴുതും. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 3,11,274 പുരുഷ വോട്ടർമാരും 3,24,651 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 6,35,930 പേരാണ് ഇത്തവണ അന്തിമ വോട്ടർപട്ടികയിലുള്ളത്.വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലങ്ങളായ വണ്ടൂർ- 2,32,839, നിലമ്പൂർ- 2,26,008, ഏറനാട്- 1,84,363 വോട്ടർമാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ 1,83,283 വോട്ടർമാരും ഉൾപ്പെടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ അന്തിമ വോട്ടർപട്ടികയിൽ 14,62,423 വോട്ടർമാരുള്ളത്.

ജില്ലയിൽ 32,644 പുതിയ വോട്ടർമാരാണ് അന്തിമപട്ടികയിൽ ഇടംപിടിച്ചത്. 6102 ഭിന്നശേഷി വോട്ടർമാരിൽ 3364 പുരുഷന്മാരും 2738 സ്ത്രീകളുമാണുള്ളത്. ജില്ലയിൽ 18-നും 19-നും വയസ്സിനിടയിൽ 8878 വോട്ടർമാരുണ്ട്. 4518 പുരുഷന്മാരും 4360 സ്ത്രീകളും ഉൾപ്പെടും. 100 വയസ്സിനുമുകളിൽ 49 പേർ സമ്മതിദാനാവകാശം വിനിയോഗിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com