
അടിവാരം: പൊട്ടികൈയിൽ 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദ് (17) നെയാണ് വീട്ടിൽ നിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിൻ്റെ കരയിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർത്ഥിയാണ്. മാതാവ്: ഷാഹിന. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് അൻസിൽ.



