
തിരുവമ്പാടി : തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുമ്പകം മുതൽ കാളിയാമ്പുഴ വരെയുളള ഭാഗങ്ങളിൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (29 തിങ്കളാഴ്ച) മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും.
തിരുവമ്പാടി ഭാഗത്തുനിന്നും പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി-ഇരുമ്പകം-തുമ്പച്ചാൽ-കാളിയാമ്പുള-പുല്ലൂരാംപാറ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.



