LOCAL NEWS

ദേശാടന പക്ഷികളെയടക്കം വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ

കൊടിയത്തൂർ: ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. മുക്കം കൊടിയത്തൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠൻ, രാജേഷ്, രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റി അതിക്രൂരമായാണ് ഇവർ വേട്ടയാടുന്നത്.

ആക്രി കച്ചവടവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും എത്തിയതാണ് ഇവർ. നാട്ടുകാരാണ് മൂന്ന് പേരെയും പിടികൂടിയത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി. പ്രാവ്, കൊക്ക് ഉൾപ്പെടെയുള്ള പക്ഷികളെയാണ് ഇവർ അധികവും വേട്ടയാടുന്നത്.പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാൽ കയറിൽ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com