LOCAL NEWSMUKKAM

പൂർവ അധ്യാപക-വിദ്യാർഥി സംഗമവും കലാകേന്ദ്രം ഉദ്ഘാടനവും ഇന്ന്

മുക്കം : മുക്കം ഹയർസെക്കൻഡറി സ്കൂൾ പൂർവ അധ്യാപക-വിദ്യാർഥി സംഗമവും സ്കൂളിൽ ആരംഭിക്കുന്ന കലാകേന്ദ്രയുടെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ ഇന്ന് നടക്കും. വൈകീട്ട് അഞ്ചുമണിക്കു നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്രനടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി കലാകേന്ദ്രം ഉദ്ഘാടനംചെയ്യും.വിവിധ കലാമേഖലകളിൽ മികവുപുലർത്തുന്ന വിദ്യാർഥികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. പൂർവ അധ്യാപക-വിദ്യാർഥി സംഗമം പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനംചെയ്യും.

പൂർവവിദ്യാർഥി സംഗമത്തിന്റെ ലോഗോ മുക്കം ഭാസി പ്രകാശനംചെയ്യും. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പൂർവ അധ്യാപകരെ ആദരിക്കും. ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും പിന്നണിഗായകർ അണിനിരക്കുന്ന മ്യൂസിക്കൽനൈറ്റും അരങ്ങേറും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com