
എടവണ്ണപ്പാറ : അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22) ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്ത ബിജു എന്ന ആളെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



