
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി പൊതുവിതരണ വകുപ്പ്.
ഇന്നു (2024 മെയ് 3) മുതൽ റേഷൻ കടകളുടെ പ്രവർത്തനം രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലുമണി മുതൽ രാത്രി എട്ടുമണി വരെയും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.



