LOCAL NEWSMUKKAM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ജനറൽബോഡി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു.

മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം മുക്കം ഒസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. രാവിലെ പതാക ഉയർത്തി ആരംഭിച്ച പരിപാടി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ അദ്ധ്യക്ഷനായി സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കപ്പിയേടത്ത് ചന്ദ്രൻ, എം. ബാബുമോൻ, പി പി അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു
മണ്ഡലം പ്രസിഡണ്ട് പ്രേമൻ മണാശ്ശേരി തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി .ജോസഫ് പൈമ്പിള്ളി സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജിൽസ് പെരിഞ്ചേരി, എം ടി അസ്ലം, നൂറുദ്ധീൻ കെ .സി ,എം .കെ . ഫൈസൽ, മുഹമ്മദ് പാതിരിപ്പറമ്പ്, തുടങ്ങിയവർ സംബന്ധിച്ചു . നിസാർ ബെല്ല , റൈഹാന നാസർ , ഷിംജി വാരിയംകണ്ടി, ടി.പി ഫൈസൽ, ഷമീർ, സാജിത പി. സി. ഹാരിസ് ബാബു, അബ്ദു ചാലിയാർ, ടി.പി. സാദിഖ് ,മെട്രോ ഫൈസൽ ,കെ.സി.അഷ്റഫ്
തുടങ്ങിയവർ നേതൃത്വം നൽകി

2024 26 വർഷക്കാലത്തേക്ക് പുതിയ ഭാരവാഹികളായി പി. അലി അക്ബറിനെ പ്രസിഡണ്ടായി വീണ്ടും
ഐക്യകണ്ഠേന തെരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ടുമാരായി ചാലിയാർ അബ്ദു, ടി പി സാദിഖ്, ഹാരിസ് ബാബു, എം ടി അസ്ലം.
ജനറൽ സെക്രട്ടറി വി.പി.അനീസുദ്ധീൻ, ജോയിൻ സെക്രട്ടറിമാരായി ഷിംജി വാരിയംകണ്ടി, മെട്രേ ഫൈസൽ, എം.കെ. ഫൈസൽ, ഷരീഫ്. കെ.ടി ട്രഷറർ ഡിറ്റോ തോമസ്, എന്നിവരെയും തെരഞ്ഞെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com