LOCAL NEWS

ടാങ്കര്‍ ഇന്നോവയിലിടിച്ചു, ഇന്നോവ സ്വിഫ്റ്റ് കാറിൽ; മുക്കത്ത് അപകടത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാട്

താമരശ്ശേരി ചുരത്തിലും വാഹനാപകടം

മുക്കം: ടാങ്കര്‍ ലോറി ഇന്നോവ കാറിന്റെ പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്തപറമ്പ് ഇറക്കത്തില്‍ വെച്ചാണ് അപകടമുണ്ടായത്.ടാങ്കര്‍ ലോറി ആദ്യം ഇന്നോവ കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ഇന്നോവ റോഡരികില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും നാല് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ രണ്ട് ടയറുകളും ഒടിഞ്ഞ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ചുരത്തിലും വാഹനാപകടംതാമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം.മേപ്പാടി കുന്നം പറ്റ സ്വദേശികളായഅനന്തൻ (48), ഭാര്യ ബിന്ദു (48), മകൻ അഖിൽ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഇവരെ ചുരം സംരക്ഷണ സമിതിയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com