KODANECHERYLOCAL NEWS

കോടഞ്ചേരി കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ നൽകുന്ന മുന്നറിയിപ്പ്

കാലവർഷം തുടങ്ങിയതോടെ പൊതുജനങ്ങളുടെ സുരക്ഷയെ മുൻകരുതി കോടഞ്ചേരി കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ പ്രത്യേകം അറിയിപ്പ് പുറപ്പെടുവിച്ചു.മഴയിലും കാറ്റിലും വൈദ്യതി ലൈനുകൾ പൊട്ടിവീണ് കൊണ്ടുള്ള അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.അയതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി ലൈനുകൾ പൊട്ടിവീണ് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം.

അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ കെഎസ്ഇബി യെ അറിയിക്കുകകാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com