
കോടഞ്ചേരി:കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ 28/05/2024-ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടത്തേണ്ടതുണ്ട്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ കരട് വോട്ടർ പട്ടിക 06/06/2024-ന് പ്രസിദ്ധീകരിക്കുന്നതാണ്. 2024 ജനുവരി 1 നോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പട്ടികയിൽ പേര് ചേർക്കുനനതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ് അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ ഫോട്ടോയും അനുബന്ധരേഖകളും നിർബന്ധമായി അപ്‌പ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷയുടെ പകർപ്പ് സഹതിം നിശ്ചിത ഹിയറിംഗ് തിയ്യതിയിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ നേരിൽ ഹാജരാകേണ്ടതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നമ്പർ 6-ലും, ഉൾക്കുറിപ്പുകളിലെ തിരുത്തൽ വരുത്തുന്നതിന് ഫോറം നമ്പർ 7-ലും ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. sec.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചോ പേര് ഒഴിവാക്കുന്നത് സംബന്ധിച്ചോ ഉളള ആക്ഷേപങ്ങൾ ഫോറം 5-ൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി 06/06/2024അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തിയ്യതി21/06/2024, വൈകീട്ട് 5 മണിവരെഅന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ01/07/2024ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ & സെക്രട്ടറി എന്നിവർ അറിയിക്കുന്നു.


