
തിരുവമ്പാടി:മിൽമുക്ക് നൂറുൽ ഇസ്ലാം സുന്നി മദ്രസയുടെ കീഴിൽ പരിസ്ഥിതി ദിനത്തിൽ മദ്രസയിലെ മുഴുവൻ വിദ്യാർഥികൾക്കും തൈകൾ വിതരണം ചെയ്തു . ബാവ പഞ്ചിളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സദർ ഹാരിസ് സഖാഫി,ജൗഹർ സഖാഫി,ഹഖീം അഹ്സനി,ഷാഹിൻ സഖാഫി,ബദറുൽ മുനീർ സഖാഫി,അബ്ദുറഹിമാൻ കൊളത്താറ്റിൽ,അലിയാർ കാരടി,ഹാരിസ് കൂളിപോയിൽ തുടങ്ങിയവരും പങ്കാളികളായി



